ചേർപ്പ്: അച്ഛൻ മാർമക്ക് അഞ്ചുലക്ഷം രൂപ ചെലവിൽ റോഡ് നിർമിച്ച് മക്കൾ. പാറളം അമ്മാടം സ്വദേശി യും പ്രമുഖ കർഷകനുമായിരുന്ന പെല്ലിശ്ശേരി വർക്കി പൊറിഞ്ചുവിൻ്റെ സ്‌മരണക്ക് അമ്മാടം കോട്ടയിൽ മ ം വഴിയിൽ സ്വന്തം സ്ഥലത്ത് 150 മീറ്റർ ടൈൽ വിരിച്ച റോഡാണ് മക്കൾ നിർമിച്ചത്. വർക്കി പൊറിഞ്ചു റോഡ് എന്ന് പേരുമിട്ടു. മൂത്തമകൻ പി.പി. ജോയ് നാട മുറിച്ച് റോഡ് ഉദ്ഘാടനം ചെയ്‌തു.
പി.പി. ബാബു അധ്യക്ഷത വഹിച്ചു പി.പി ടോമി, പി.പി. ഡേവീസ്, പി.പി ജോസ്, പി.പി ടോമി, വിൻ സെന്റ് ഊക്കൻ, കുസുമം ആൻറണി. മിനി ആൻറണി, ലിലെ വിൽസൺ, മാഗി ജോയ്, ആനി ജോസ്, ഫി ലോമിന ബാബു, എൽസി ഡേവീസ്, ടെസ്സി ടോമി എന്നിവർ സംസാരിച്ചു. മധുരലഹാര വിതരണവും നട ന്നു. 33 വർഷം മുമ്പാണ് വർക്കി പൊറിഞ്ചു മരിച്ചത്