
യുഎഇയിൽ മലയാളി കടലില്‍ മുങ്ങി മരിച്ചു. കോഴിക്കോട് പേരാമ്പ്ര കൈതക്കൽ സ്വദേശി അർജുൻ ആണ് ഉമ്മുൽ ഖുവൈൻ ബീച്ചിൽ മരണപ്പെട്ടത്. 32 വയസ്സായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ഏഴോടെയായിരുന്നു സംഭവം.
ഭാര്യക്കും കൂട്ടുകാർക്കും ഒപ്പം ബീച്ചിൽ കുളിക്കാനിറങ്ങിയപ്പോൾ വെള്ളത്തിൽ വീഴുകയായിരുന്നു. ഭാര്യ: ദർശന. പേരാമ്പ്ര കൈതക്കൽ കണിയാൻ കണ്ടി പ്രേമൻ-ഗീത ദമ്പതികളുടെ മകനാണ്. ഏകസഹോദരി അഞ്ജന അയർലൻഡിലാണ്. ഉമ്മുൽ ഖുവൈൻ ഹോസ്പിറ്റൽ മോർച്ചറിയിലുള്ള മൃതദേഹം നാട്ടിൽ കൊണ്ടുപോകാനുള്ള നടപടികൾ പുരോഗമിക്കുന്നതായി ബന്ധുക്കൾ അറിയിച്ചു.