കലാഭവൻ മണിയെപ്പോലെ തന്നെ അദേഹത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് പ്രീയപ്പെട്ടതാണ്. എന്നാൽ അദേഹത്തിന്റം മരണത്തിന് ശേഷം ഭാര്യയും മകളും മാധ്യമങ്ങൾക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാൽ ഇക്കഴിഞ്ഞ വനിതാ ദിനത്തിൽ ഒൻപതുവർഷങ്ങൾക്ക് ശേഷമാണ് നിമ്മി ഒരു കാമറയെ ഫേസ് ചെയ്യുന്നത്. ഗായിക പ്രിയയുമായി കുറച്ചു നേരം സംസാരിക്കുന്ന ദൃശ്യങ്ങൾ ആണ് പുറത്തുവന്നിരിക്കുന്നത്.
മാറ്റങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല. പഴയതിലും സുന്ദരിയായി നിമ്മി എന്നാണ് വീഡിയോ കാണുന്ന ഓരോ ആളുകളും പറയുന്നത്. പൊതുവെ മേക്കപ്പിനോട് ഒന്നും ഭ്രമം ഇല്ലാത്ത നിമ്മി മണിയുടെ മരണശേഷം പൊട്ടുവച്ചിട്ടില്ല എന്നതാണ് വാസ്തവം. പ്രിയയുമായി സംസാരിക്കുന്ന വേളയിലാണ് മണിയുടെ ചെറുപ്പകാലം, തന്റെ പ്രസവസമയം ഒക്കെയും നിമ്മി ഓർത്തെടുക്കുന്നത്.
ഉയർച്ചയിൽ എത്തിയാലും പിന്നോട്ട് തിരിഞ്ഞുനോക്കാൻ മടിയുള്ളവർ ആണ് പലരും. പക്ഷേ അങ്ങനെയയല്ല വേണ്ടത്. ഞാനും മണിച്ചേട്ടനും ഒക്കെ ഒരുപാട് ദുരിതങ്ങളും അലച്ചിലും അറിഞ്ഞു ജീവിച്ചു വന്നവർ ആണ്. അതുകൊണ്ട് ആ അവസ്ഥയിൽ ഉള്ള സംഭവം കാണുമ്പൊൾ നമ്മുടെ ജീവിതവുമായി സാമ്യം തോന്നും.
മോൾ ജനിക്കുന്ന സമയത്ത് മണിചേട്ടൻ എന്റെ അടുത്ത് ഉണ്ടായിരുന്നില്ല. ഏതൊരു സ്ത്രീ ആണേലും ആ സമയത്ത് നമ്മുടെ ഭർത്താവ് അടുത്തുവേണം എന്നാണ് ആഗ്രഹിക്കുക. അന്ന് മാതൃഭൂമിയുടെ അവാർഡ് ഫങ്ങ്ഷൻ നടക്കുന്ന സമയം ആണ്. രാവിലെ പോകുന്ന സമയത്ത് എന്നോട് ചോദിച്ചു വയ്യായ്ക ഒന്നും ഇല്ലല്ലോ എന്ന്. അങ്ങനെ ഉണ്ടേൽ വലിയ ഫങ്ഷൻ ഒന്നും നോക്കണ്ട ഞാൻ പോകുന്നില്ല എന്ന് പറഞ്ഞു. അപ്പോൾ എനിക്ക് വലിയ വിഷയം ഉണ്ടായിരുന്നില്ല. ആങ്കറിങ് ആണ് ചേട്ടൻ ചെയ്യാൻ ഇരുന്നതും, പൊക്കോളാൻ ഞാനും പറഞ്ഞു. പക്ഷേ വൈകിട്ട് ആയപ്പോഴേക്കും എനിക്ക് പെയിൻ തുടങി.
മണിച്ചേട്ടനെ വിളിച്ചിട്ട് കിട്ടുന്നുമില്ല. അത് കഴിഞ്ഞു ഡെലിവെറിക്ക് കേറ്റിയപ്പോഴും മോൾ ജനിച്ചു കഴിഞ്ഞപ്പോഴും എല്ലാം ഞാൻ ഏട്ടനെ ആണ് തിരക്കുന്നത്, എന്റെ ഓര്മ പോയപ്പോഴും വന്നപ്പോഴും എല്ലാം ഞാൻ മണിച്ചേട്ടനെ ആണ് തിരക്കുന്നത്. ആൾക്കും നല്ല സങ്കടം ആയി. കാരണം അത്രയും ദിവസം ലീവ് എടുത്താണ് ആളും എന്റെ അടുത്ത് ഇരുന്നത്. പക്ഷേ അങ്ങനെ ഒരു സാഹചര്യം ഞങ്ങൾക്ക് ഒരിക്കലും ജീവിതത്തിൽ മറക്കാൻ ആകില്ല. അത് വലിയ സങ്കടമായിരുന്നു എനിക്കും ഏട്ടനും- നിമ്മി പ്രിയയോട് പറഞ്ഞു