Saturday, March 15, 2025
HomeEntertainmentകലാഭവൻ മണിയുടെ അനുസ്മരണ യോ​ഗത്തിൽ പങ്കെടുക്കാതെ ഭാര്യയും മകളും
spot_img

കലാഭവൻ മണിയുടെ അനുസ്മരണ യോ​ഗത്തിൽ പങ്കെടുക്കാതെ ഭാര്യയും മകളും

മലയാളികളുടെ പ്രിയ താരം കലാഭവൻ മണിയുടെ ഒമ്പതാം ചരമ വാർഷികമായിരുന്നു വ്യാഴാഴ്ച. ചാലക്കുടിയിൽ നടന്ന അനുസ്മരണ പരിപാടിയിൽ രമേഷ് പിഷാരടി മുഖ്യാതിഥിയായി.

മലയാള ജനതയെ ഒന്നടങ്കം സ്വാധീനിച്ച കലാകാരൻ ആയിരുന്നു വേറെ ഉണ്ടോ എന്ന് സംശയം ആണെന്ന് രമേശ് പിഷാരടി പറഞ്ഞു. അദ്ദേഹത്തിന്റെ ബന്ധുക്കളെയും സുഹൃത്തുക്കളെയും പോലെ അദ്ദേഹം മരണമടഞ്ഞ ദിവസം ലോകം എമ്പാടുമുള്ള ആരാധകർ ആണ് ഓർത്തിരിക്കുന്നത്. അതുതന്നെ മണി എന്ന കലാകാരനോടുള്ള ബഹുമാനമാണ്- രമേശ് പിഷാരടി പറഞ്ഞു.

ഇന്നും മണിച്ചേട്ടന്റെ പേരിൽ ആളുകൾ വിവാഹം നടത്തുന്നു ഭക്ഷണം വിതരണം ചെയ്യുന്നു,ഓട്ടോ റിക്ഷ വാങ്ങി നൽകുന്നു എന്നതൊക്കെയും വളരെ നല്ല കാര്യങ്ങൾ ആണ് അതൊക്കെ അദ്ദേഹത്തിന്റെ പേരിൽ ആണെന്ന് അറിയുന്നതും ബഹുമാനം കൂട്ടുന്നു. പിഷാരടി പറയുന്നു.

എങ്ങനെയാണ് ഒരാൾക്ക് ആളുകളിൽ നിന്നും എങ്ങനെയാണ് ഇത്രയും സ്നേഹം പിടിച്ചു വാങ്ങാൻ ആകുന്നത് എന്ന് ഞാൻ ആലോചിച്ചിട്ടുണ്ട്. പല വേദികളിൽ നിന്നും ഞാൻ അത് അറിഞ്ഞിട്ടുള്ളതാണ്. സാധാരണക്കാരനായ ഒരാൾക്ക് എങ്ങനെ ആണ് അസാധാരണമാം വിധം വളരാൻ ആകുന്നത്, അസാധാരണം ആകും വിധം വളർന്ന ആൾക്ക് എങ്ങനെയാണ് ഒരു സാധാരക്കാരൻ ആയി എന്നും നിലനിൽക്കാൻ ആകുന്നത് എന്നൊക്കെ ചിന്തിക്കേണ്ടുന്ന കാര്യമാണ്.

അതേസമയം പരിപാടിയുടെ വീഡിയോ പുറത്തുവരുമ്പോൾ എല്ലാവരും തേടിയത് മണിയുടെ മകളേയും ഭാര്യയേയും ആയിരുന്നു. അനുസ്മരണ ചടങ്ങിൽ നിന്നും വിട്ടുനിന്നതാണോ അതോ കാമറ കണ്ണുകളിൽ പെടാതെ നടന്നതാണോ എന്നുള്ള ചോദ്യങ്ങൾ ആണ് ആരാധകർ അധികവും ഉയർത്തിയത്. മണിയുടെ മരണശേഷം ഒരു പ്രമുഖ വാരികയ്ക്ക് നൽകിയ അഭുമുഖം ഒഴിച്ചാൽ മകളും ഭാര്യയും മാധ്യമങ്ങളിൽ നിന്നും വിട്ടുനിൽക്കുകയാണ്. മകൾ അച്ഛന്റെ സ്വപ്നത്തിനു പിന്നാലെയാണ് യാത്രയെന്ന് മുൻപൊരിക്കൽ കുടുംബം തുറന്നുപറഞ്ഞിട്ടുണ്ട്. മണിച്ചേട്ടന്റെ ഭാര്യയും മകളും ഇപ്പോൾ പാലക്കാട് ആണെന്നും മകൾ അവിടെയാണ് എംബിബിഎസ്‌ ചെയ്യുന്നതെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്.

ആദ്യ ശ്രമത്തിൽ ശ്രീലക്ഷ്മിക്ക് മെഡിസിൻ അഡ്മിഷൻ ശരി ആയില്ലെന്നും പിന്നീടുള്ള വർഷമാണ് അഡ്മിഷൻ ശരി ആയതെന്നും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. മകളുടെ ഒപ്പം നിമ്മിയാണ് ഉള്ളതെന്നും, അവധിക്കാലങ്ങളിൽ മാത്രമാണ് ചാലക്കുടിയിലേക്ക് എത്തുന്നത് എന്നുമാണ് ഇപ്പോഴത്തെ സംസാരം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments