തൃശൂർ: ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തിൽ ആയിരം വർഷങ്ങൾക്കു മുൻപ് പ്രതിഷ്ഠയായിയുണ്ടായിരുന്ന ജ്യോതിർലിംഗം നാളെ തൃശൂരിൽ ദർശിക്കാൻ അവസരം. ബാനർജി ക്ലബിന് എതിർവശത്ത് വടക്കുന്നാഥ ക്ഷേത്ര മൈതാനിയിലെ വേദിയിൽ വൈകിട്ട് 5.30 മുതൽ 8.30 വരെയാണ് ദർശനം. രുദ്രാഭിഷേകവും നടക്കും. ആർട്ട് ഓഫ് ലിവിംഗ് കേരള അപെക്‌സ് ബോഡിയാണ് കാലടിയിലും തൃശൂരിലും ദർശനം ഒരുുക്കുന്നത്. പ്രമുഖ ആചാര്യന്മാരാൽ സംരക്ഷിക്കപ്പെട്ട ജ്യോതിർലിംഗം ഇന്ന് ശ്രീ ശ്രീ രവിശങ്കറിന്റെ സംരക്ഷണത്തിലാണ്. മുഴുവൻ ഭക്തർക്കും ജ്യോതിർലിംഗ ദർശനം സാധ്യമാകണമെന്ന അദ്ദേഹത്തിന്റെ നിർദേശപ്രകാരമാണ് സ്വാമി സദ്യോജാതയുടെ നേതൃത്വത്തിൽ ദർശനം ഒരുക്കുന്നതെന്ന് സ്വാമി ചിത്പ്രകാശ, ബാലു തൃശൂർ, പി.വി.ദേവരാജ് എന്നിവർ പറഞ്ഞു.