തൃശൂർ: തൃശൂരിൽ റെയിൽവേ ട്രാക്കിൽ ഇരുമ്പ് തൂൺ (ഇരുമ്പ് റാഡ്) കയറ്റിവെച്ച സംഭവത്തിൽ പ്രതി പിടിയിൽ തമിഴ്‌നാട് സ്വദേശി ഹരി (38) ആണ് പിടിയിലായത് പ്രതി കഞ്ചാവിന് അടിമയാണെന്ന് റെയിൽവേ പൊലീസ് അറിയിച്ചു. കഞ്ചാവ് വാങ്ങാൻ വേണ്ട പണം കണ്ടെത്തുന്നതിന് വേണ്ടിയാണ് ഇയാൾ ഇരുമ്പ് റാഡ് മോഷ്ടിക്കാൻ ശ്രമിച്ചത്
ഇന്ന് പുലർച്ചെ 4.55ന് ചരക്ക് ട്രെയിൻ കടന്നു പോകുമ്പോഴായിരുന്നു സംഭവം. ട്രെയിൻ ഇരുമ്പ് തൂൺ തട്ടിത്തെറിപ്പിക്കുകയായിരുന്നു തൃശൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും എറണാകുളം ഭാഗത്തേക്കുള്ള ട്രാക്കിലാണ് ഇരുമ്പ് തൂണ് കയറ്റിവച്ചിരുന്നത്. പുലർച്ചെ കടന്നുപോയ ചരക്ക് ട്രെയിനിൻ്റെ ലോക്കോ പൈലറ്റാണ് ട്രെയിനിൽ എന്തോ തട്ടിയതായി സ്റ്റേഷനിൽ വിവരം അറിയിച്ചത് തുടർന്ന് പ്രദേശത്ത് നടത്തിയ പരിശോധനയിൽ ഇരുമ്പ് തൂൺ കണ്ടെത്തുകയായിരുന്നു