Monday, February 26, 2024
spot_imgspot_imgspot_imgspot_img
HomeThrissur Newsകടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി

കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി

പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിനുണ്ട്. 

തൃശൂരിൽ സുഹൃത്തുക്കൾക്കൊപ്പം കടലിൽ കുളിക്കാനിറങ്ങിയ വിദ്യാർഥിയെ കാണാതായി. എടമുട്ടം സ്വദേശി അസ്‌ല(16) മിനെയാണ് കാണാതായത്.   തൃശൂർ തളിക്കുളത്ത് ഇന്നു രാവിലെയാണ് സംഭവം. പത്തുപേരടങ്ങുന്ന സംഘമാണ് കടപ്പുറത്തെത്തിയത്. തളിക്കുളം തമ്പാൻ കടവിൽ കുളിക്കാനിറങ്ങുന്നതിടെ അസ്‌ലമും ഒപ്പമുണ്ടായിരുന്ന മറ്റൊരാളും തിരയിൽപെടുകയായിരുന്നു.

 മറ്റുള്ളവർ വിവരമറിയിച്ചതിനെത്തുടർന്ന് പ്രദേശത്തെ മത്സ്യത്തൊഴിലാളികൾ ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചു. തിരയിൽപ്പെട്ട ഒരാളെ രക്ഷപെടുത്തി. എന്നാൽ അസ്‌ലമിനെ കാണാതാവുകയായിരുന്നു. പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനത്തിനുണ്ട്. 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments