ജില്ലയിലെ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക്‌സ് സെന്റര്‍ കളക്ടറേറ്റ് ജീവനക്കാർക്കായി ഇന്നലെ(ഫെബ്രുവരി 11 ) ബോധവത്കരണ ശില്‍പശാല സംഘടിപ്പിച്ചു. കളക്ടറേറ്റ് അനക്‌സ് കോണ്‍റന്‍സ് ഹാളില്‍ നടന്ന ശില്‍പ്പശാല, ജില്ലാ കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ ഉദ്ഘാടനം ചെയ്തു. എ.ഡി.എം ടി. മുരളി അധ്യക്ഷത വഹിച്ചു. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം എല്ലാ വർഷവും ഫെബ്രുവരി 11 ന് സുരക്ഷിത ഇന്റര്‍നെറ്റ് ദിനമായി ആചരിക്കുന്നതിൻ്റെ ഭാഗമായാണ് ശില്പശാല സംഘടിപ്പിച്ചത്.