തൃശൂർ : എംഒ റോഡിലും പോസ്‌റ്റ് ഓഫിസ് റോഡിലും കുറുപ്പം റോഡിലും മുന്നറിയിപ്പില്ലാതെ ഏർപ്പെടുത്തിയ ഗതാഗത പരിഷ്കരണം നഗരഹൃദയത്തെ കൊടും കുരുക്കിലാക്കി ഈ റോഡുകളിൽ രാവിലെ ആരംഭിച്ച ഗതാഗതക്കുരുക്ക് സമീപത്തെ മറ്റു റോഡുകളിലേക്കും വ്യാപിച്ചതോടെ മണിക്കൂറുകളോളം കുരുക്കു നീണ്ടു പോസ്റ്റ് ഓഫിസ് റോഡ് വൺവേ ആക്കിയതറിയാതെ എത്തിയവർ ശരിക്കും വലഞ്ഞു. കെഎസ്ആർടിസി റിങ് റോഡിൽ ചെട്ടിയങ്ങാടിയിൽ നിന്നു കൊക്കാലെയിലേക്കുള്ള ഭാഗം കോൺക്രീറ്റിങ്ങിനു വേണ്ടി പൊളിച്ചതിനാലാണു പുതിയ ക്രമീകരണം വേണ്ടിവന്നത് എംഒ റോഡിൽ കോർപറേഷൻ ഓഫിസിനു സമീപത്തു നിന്നു പോസ്‌റ്റ് ഓഫീസ് റോഡിലേക്കു പ്രവേശനമുണ്ടായിരുന്നതു കെട്ടിയടച്ചാണു പുതിയ ക്രമീകരണം വഴിയടച്ചതറിയാതെ ഹൈറോഡിൽ നിന്നും സ്വരാജ് റൗണ്ടിൽ നിന്നും ശക്തനിൽ നിന്നും പോസ്‌റ്റ് ഓഫീസ് റോഡിലേക്കെത്തുന്നവരെല്ലാം നോ എൻട്രി ബോർഡിനു മുന്നിൽ യുടേൺ എടുക്കാൻ കഴിയാതെ കുഴങ്ങി

കെഎസ്ആർടിസി സ്‌റ്റാൻഡ് ഭാഗത്തു നിന്നു ശക്തനിലേക്കു പോകേണ്ട സ്വകാര്യ ബസുകളടക്കം പോസ്‌റ്റ് ഓഫിസ് റോഡിലെ കുരുക്കിൽ അകപ്പെട്ടു സ്വരാജ് റൗണ്ടിൽ നിന്നു കുറുപ്പം റോഡിലേക്കു കടക്കാൻ കഴിയാത്ത വിധം ഈ റോഡിന്റെ ഒരുവശവും കെട്ടിയടച്ചിരുന്നു ഇതോടെ കുറുപ്പം റോഡ് വൺവേ ആകുകയും കാര്യമായ വാഹന ഗതാഗതമില്ലാതെ കാലിയാകുകയും ചെയ്തു എന്നാൽ ചെട്ടിയങ്ങാടിയിൽ നിന്നു പോസ്‌റ്റ് ഓഫിസ് റോഡ് വഴി ശക്തനിലെത്താൻ വാഹനങ്ങൾ ഏറെനേരം കടുത്ത കുരുക്കിൽപ്പെട്ടു കിടക്കേണ്ടിവന്നു ബസുകളുടെ സമയക്രമം താറുമാറായി പോസ്‌റ്റ് ഓഫിസ് റോഡിൽ നിന്നുള്ള വാഹനങ്ങൾക്കു യുടേൺ എടുക്കാൻ എംഒ റോഡിൽ മറ്റു വാഹനങ്ങൾ പൊലീസ് ഇടയ്ക്കിടെ തടഞ്ഞപ്പോൾ ഗതാഗതമാകെ സ്തംഭിക്കുന്ന അവസ്‌ഥയായി.