Monday, February 26, 2024
spot_imgspot_imgspot_imgspot_img
HomeCity Newsസർഗാത്മകതയ്‌ക്ക്‌ വിപണിയും 
മതവും വിലയിടുന്നു : കെ പി രാമനുണ്ണി

സർഗാത്മകതയ്‌ക്ക്‌ വിപണിയും 
മതവും വിലയിടുന്നു : കെ പി രാമനുണ്ണി

ഉത്തരേന്ത്യയിൽ വർ​ഗീയത വിളമ്പുന്ന നോവലുകൾക്ക് ആവശ്യക്കാർ ഏറുകയാണെന്ന് സാഹിത്യകാരൻ കെ പി രാമനുണ്ണി. സാർവദേശീയ സാഹിത്യോത്സവത്തിൽ ‘നോവലും ജനങ്ങളും’  ചർച്ചയിൽ  സംസാരിക്കുകയായിരുന്നു അദ്ദേഹം.’

നോവലുകൾക്ക് മുകളിൽ ധനമൂലധനം ആഴ്‌ന്നിറങ്ങുകയാണ്. വിപണി ആവശ്യാർഥം  നോവലെഴുതേണ്ടിവരുന്ന പ്രവണത ഇന്ന് വർധിതമാണ്‌.  വർഗീയത ഉൽപ്പാദിപ്പിക്കുന്നതിനാണ് പ്രചാരം എന്നുവന്നാൽ അത്തരം നോവലുകൾ എഴുതാൻ എഴുത്തുകാർ നിർബന്ധിതരാകും. ഉത്തരേന്ത്യയിൽ നിലവിൽ അത്തരം നോവലുകൾ പ്രസാധകർ പുറത്തിറക്കിത്തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. ടി ഡി രാമകൃഷ്ണൻ, ബെന്യാമിൻ, പി പി പ്രകാശൻ, രാജേന്ദ്രൻ‍ എടത്തുംകര എന്നിവരും ചർച്ചയിൽ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments