Monday, February 26, 2024
spot_imgspot_imgspot_imgspot_img
HomeBREAKING NEWSആളൊഴിഞ്ഞ പുസ്‌തകോത്സവം

ആളൊഴിഞ്ഞ പുസ്‌തകോത്സവം

ആസ്മി ഷഹീർ

ടൗൺ ഹാളിൽ സംഘടിപ്പിച്ചിട്ടുള്ള പുസ്‌തകോത്സവത്തിൽ അറുപതിലേറെ പ്രസാധകരാണ് പങ്കെടുക്കുന്നത് .

അന്താരാഷ്ട്ര സാഹിത്യോത്സവവും പുസ്‌തകോത്സവവും തൃശ്ശൂരിൽ അരങ്ങു തകർക്കുന്നു .കേരള സാഹിത്യ അക്കാഡമിയാണ് മേള സംഘടിപ്പിച്ചിട്ടുള്ളത് .ജനുവരി 28 മുതൽ ഫെബ്രുവരി 3 വരെയാണ് മേള. ടൗൺ ഹാളിൽ സംഘടിപ്പിച്ചിട്ടുള്ള പുസ്‌തകോത്സവത്തിൽ അറുപതിലേറെ പ്രസാധകരാണ് പങ്കെടുക്കുന്നത് .


സാഹിത്യോത്സവം അക്കാദമി അങ്കണത്തിലും പുസ്‌തകോത്സവം ടൗൺ ഹാളിലുമായാണ് സംഘടിപ്പിച്ചിട്ടുള്ളത് .ആളും ആരവങ്ങളും ആയി സാഹിത്യോത്സവം നിറയുമ്പോൾ പുസ്‌തകോത്സവം നഷ്ടം ആണെന്നാണ് പ്രസാധകർ പറയുന്നത് .സ്റ്റാൾ ഒന്നിന് 8000 രൂപ നിരക്കിൽ ക്യാഷ് അടച്ചു വന്ന പ്രസാധകർക്ക് വിൽപ്പന വളരെ കുറവാണു .ചർച്ചകളും സംവാദങ്ങളും എഴുത്തുകാരെ കാണലും ഒക്കെയായി ആൾകൂട്ടം സദാ സാഹിത്യ അക്കാദമിയുടെ മുറ്റത്താണ് .വണ്ടി പാർക്ക് ചെയ്യാനും കാന്റീൻ ആവശ്യങ്ങൾക്കുമായാണ് പൊതുജനം ഇപ്പോൾ ടൗൺ ഹാളിൽ എത്തുന്നത് .സംഘടകർ ചർച്ച വേദികൾ ആയി ടൗൺ ഹാൾ പരിഗണിച്ചിരുന്നെങ്കിൽ വില്പന കൂടുമെന്നാണ് മേളയിൽ പങ്കെടുക്കുന്ന പ്രസാധകരുടെ അഭിപ്രായം .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments