Thursday, June 20, 2024
spot_img
HomeThrissur Newsലോണ്‍ ലൈസന്‍സ് മേള
spot_img

ലോണ്‍ ലൈസന്‍സ് മേള

ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തില്‍ ലോണ്‍ ലൈസന്‍സ് മേള സംഘടിപ്പിച്ചു. ശ്രീനാരായണപുരം ഗ്രാമപഞ്ചായത്തിന്റെയും വ്യവസായ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിലാണ് സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാര്‍ട്ട് അപ്പ് പദ്ധതിയില്‍ റജിസ്റ്റര്‍ ചെയ്ത സംരംഭകര്‍ക്കായി ലോണ്‍ മേള സംഘടിപ്പിച്ചത്.

ലോണ്‍ ലൈസന്‍സ് മേളയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.എസ് മോഹനന്‍ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് സജിത പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. 48 സംരംഭകര്‍ പങ്കെടുത്ത മേളയില്‍ ഉദയം, എഫ്.എസ്.എസ്.എ.ഐ, കെ-സ്വിഫ്റ്റ് തുടങ്ങിയ രജിസ്‌ട്രേഷനുകള്‍ നല്‍കുന്നതിന് സൗകര്യമൊരുക്കി.

ചടങ്ങില്‍ വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എ അയൂബ്, ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ വിനോദ്കുമാര്‍ ഫെഡറല്‍ ബാങ്ക് മാനേജര്‍ വഹീദ, വ്യവസായ ഇന്റേണ്‍ പി.എ റമീസ തുടങ്ങിയവര്‍ സംസാരിച്ചു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments