Monday, February 26, 2024
spot_imgspot_imgspot_imgspot_img
HomeBlogആവേശമുയര്‍ത്തി മലൈക്കോട്ടൈ വാലിബന്റെ മേക്കിംഗ് വീഡിയോ

ആവേശമുയര്‍ത്തി മലൈക്കോട്ടൈ വാലിബന്റെ മേക്കിംഗ് വീഡിയോ

മലൈക്കോട്ടൈ വാലിബന്റെ മേക്കിംഗ് വീഡിയോ പുറത്തുവിട്ടു. മോഹന്‍ലാല്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വീഡിയോ പുറത്തിറക്കിയിരിക്കുന്നത്. ആക്ഷന്‍ രംഗങ്ങളുടെ ഷൂട്ടിംഗും പുറത്തെത്തിയ മേക്കിംഗ് വീഡിയോയില്‍ ഉണ്ട്. ചിത്രത്തിന്റെ വലിയ പങ്ക് ചിത്രീകരണവും നടന്നത് രാജസ്ഥാന്‍ മരുഭൂമിയില്‍ ആയിരുന്നു.

ചെന്നൈയും പോണ്ടിച്ചേരിയുമായിരുന്നു മറ്റ് ലൊക്കേഷനുകള്‍. 130 ദിവസം നീണ്ടുനിന്ന ചിത്രീകരണമാണ് സിനിമയ്ക്ക് വേണ്ടിവന്നത്. രാജസ്ഥാനിലെ കൊടും ചൂടും കൊടും തണുപ്പും നേരിട്ടാണ് ചിത്രീകരണസംഘം ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയത്. മോഹന്‍ലാലിനൊപ്പം സൊണാലി കുല്‍ക്കര്‍ണി, മനോജ് മോസസ്, കഥ നന്ദി, ഡാനിഷ് സേഠ്, മണികണ്ഠന്‍ ആചാരി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്ക് ആണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments