Monday, February 26, 2024
spot_imgspot_imgspot_imgspot_img
HomeAnnouncementsകുന്നംകുളം താലൂക്കിൽ 437 മുൻഗണന റേഷൻ കാർഡുകൾ

കുന്നംകുളം താലൂക്കിൽ 437 മുൻഗണന റേഷൻ കാർഡുകൾ

കുന്നംകുളം താലൂക്കിൽ 437 മുൻഗണന റേഷൻ കാർഡുകൾ അനുവദിച്ചു. നവകേരള സദസ്സിലും ഓൺലൈനായും  അപേക്ഷിച്ചവർക്കാണ് 
മുൻഗണന റേഷൻ കാർഡുകൾ അനുവദിച്ചത്. നവകേരള സദസ്സിൽ ലഭിച്ച 89 അപേക്ഷയിൽ 12 പേർക്ക് സർക്കാർ മുൻഗണന റേഷൻ കാർഡുകൾ അനുവദിച്ചു. മുൻഗണനാ റേഷൻ കാർഡുകൾ അനുവദിച്ചതിൻ്റെ ഔദ്യോഗിക അറിയിപ്പ് നൽകുന്ന ചടങ്ങ് എ.സി മൊയ്തീൻ എംഎൽഎ നിർവഹിച്ചു.

കുന്നംകുളം നഗരസഭ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ സീതാ രവീന്ദ്രൻ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡൻ്റ്മാരായ പി.ഐ രാജേന്ദ്രന്‍, ചിത്ര വിനോബാജി, നഗരസഭാ വൈസ് പ്രസിഡന്റ് സൗമ്യ അനിലൻ, വേലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കർമ്മല ജോൺസൺ, താലൂക്ക് സപ്ലൈ ഓഫീസര്‍ ആർ. ജയശ്രീ, അസി. താലൂക്ക് സപ്ലൈ ഓഫീസര്‍ കെ.എൻ സതീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments