Monday, February 26, 2024
spot_imgspot_imgspot_imgspot_img
HomeCity Newsറിപ്പബ്ലിക് ദിനം: മന്ത്രി കെ രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തും

റിപ്പബ്ലിക് ദിനം: മന്ത്രി കെ രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തും

ജില്ലയില്‍ 75-ാം റിപ്പബ്ലിക് ദിനാഘോഷ പരിപാടിക്ക് ഇന്ന് (ജനുവരി 26) രാവിലെ 8.30ന് തേക്കിന്‍ക്കാട് മൈതാനം വിദ്യാര്‍ഥി കോര്‍ണറില്‍ തുടക്കമാകും. 9.02ന് പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്കക്ഷേമ, ദേവസ്വം, പാര്‍ലമെന്ററി വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ പതാക ഉയര്‍ത്തി അഭിവാദ്യം സ്വീകരിക്കും. 8.30ന് പരേഡ് അണിനിരക്കും. 8.35ന് പരേഡ് കമാന്‍ഡര്‍ ചുമതലയേല്‍ക്കും. ഒമ്പതിന് മുഖ്യാതിഥിയായ മന്ത്രി എത്തും. 9.07ന് പരേഡ് പരിശോധിക്കും. 9.12ന് മാര്‍ച്ച് പാസ്റ്റ് നടക്കും. തുടര്‍ന്ന് റിപ്പബ്ലിക്ദിന സന്ദേശം നല്‍കും. ജില്ലാ കലക്ടര്‍ വി ആര്‍ കൃഷ്ണതേജ, ജനപ്രതിനിധികള്‍, തൃശൂര്‍ സിറ്റി, റൂറല്‍ പോലീസ് മേധാവിമാര്‍, വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

പൊലീസ്, എക്‌സൈസ്, ഫയര്‍ ആന്‍ഡ് റസ്‌ക്യൂ, ഫോറസ്റ്റ്, എന്‍.സി.സി, സ്റ്റുഡന്റ് പോലീസ് ഉള്‍പ്പെടെയുള്ള യൂണിറ്റുകളും, സെന്റ് ജോസഫ് സി.ജി.എച്ച്.എസ്, സെന്റ് ആന്‍സ് സി.ജി.എച്ച്.എസിലെ വിദ്യാര്‍ഥികളുടെ ബാന്‍ഡ് ട്രൂപ്പുകളും പരേഡില്‍ അണിനിരക്കും. മികച്ച പ്ലാറ്റൂണുകള്‍ക്ക് സമ്മാനം നല്‍കും

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments