Wednesday, May 29, 2024
spot_img
HomeBREAKING NEWSസുകുമാർ അഴീക്കോടിന്റെ ചിതാഭസ്‌മം അവഗണയിൽ
spot_img

സുകുമാർ അഴീക്കോടിന്റെ ചിതാഭസ്‌മം അവഗണയിൽ


ഇരവിമംഗലത്തെ സുകുമാർ അഴീക്കോട് സ്‌മൃതിമണ്ഡപവും ചിതാഭസ്‌മവും അവഗണയിൽ .കേരളത്തിന്റെ സാംസ്‌കാരിക ലോകത്തെ ഇടിമുഴക്കം ആയിരുന്നു അഴീക്കോട് .അദ്ദേഹത്തിന്റെ വാക്കുകൾക്ക് സാംസ്‌കാരിക കേരളം എന്നും ചെവിയോർത്തിരുന്നു .തത്വമസി എന്ന കൃതിയിലൂടെ നമ്മുടെ എഴുത്തുലോകത്തിനു മാതൃക ആയ അദ്ദേഹത്തിന്റെ ചിതാഭസ്‌മം പന്ത്രണ്ടു കൊല്ലം ആയി ഒരു കുടത്തിൽ ആക്കി ഇരവിമംഗലത്തെ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ് .
അഴീക്കോടിന്റെ വിൽപത്രത്തിൽ ഇത് സംബന്ധിച്ച വിശദവിവരം ഇല്ലാത്തതുകൊണ്ടാണ് സാഹിത്യ അക്കാദമി നടപടികൾ എടുക്കാത്തത് എന്ന് അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ മീഡിയയോട് പറഞ്ഞു .

നിരന്തരം ഇടപെട്ടും തിരുത്തിയും മലയാളിയുടെ സാംസ്കാരിക ജീവിതത്തെ മുന്നോട്ടു നയിച്ച വാഗ്മിയും ചിന്തകനുമായിരുന്നു ഡോ സുകുമാര്‍ അഴീക്കോട്. എരവിമംഗലത്തുനിന്നുള്ള ഓരോ പുറപ്പാടിനുമുണ്ടായിരുന്നു കടലാഴം. തത്വമസിയെഴുതിയ അഴീക്കോട് ഓരോ വിഗ്രഹത്തെയും ഉടച്ചും തിരുത്തിയും നടന്ന കാലം. വിടവാങ്ങി പന്ത്രണ്ട് കൊല്ലത്തിനിപ്പുറം എരവിമംഗലത്തെ വീട് സാംസ്കാരിക വകുപ്പിന് കീഴില്‍ സ്മാരകമാണ്. അവഗണനയുടെ അടയാളങ്ങള്‍ ഇവിടെയും വീണു കിടക്കുന്നു. കിടപ്പുറിയിലെ അലമാരയില്‍ ചിതാഭസ്മം കുടത്തിലിരിപ്പുണ്ട്. കുടുക്കയിലടച്ചു വെയ്ക്കാന്‍ അഴീക്കോട് മാഷ് ഭൂതമല്ലെന്ന് കഴിഞ്ഞ 12 വർഷക്കാലവും അദ്ദേഹത്തെ സ്നേഹിക്കുന്നവര്‍ സാംസ്കാരിക വകുപ്പിനോടും സര്‍ക്കാരിനോടും സാഹിത്യ അക്കാദമിയോടുമൊക്കെ പറഞ്ഞതാണെന്ന് സാംസ്കാരിക പ്രവര്‍ത്തകനായ വിജേഷ് ഇടക്കുനി പറയുന്നു.  

പുസ്തകങ്ങള്‍ അടുക്കിവച്ചതല്ലാതെ പഠിതാക്കള്‍ക്കായി തുറന്നു കൊടുത്തിട്ടില്ല. സര്‍ക്കാര്‍ അനുവദിച്ച ഗ്രാന്‍റ് കൊണ്ട് വീട് നവീകരിച്ചു സാഹിത്യ അക്കാദമി. കൂടുതല്‍ ഗ്രാന്‍റ് വേണം മുന്നോട്ടെന്തെങ്കിലും ചെയ്യാന്‍. ചിതാഭസ്മം അലമാരയിലടച്ചതിന് സാഹിത്യ അക്കാദമി അധ്യക്ഷന് പറയാനുള്ളത് ഇതാണ്- “ചിതാഭസ്തമത്തെ കുറിച്ച് അഴീക്കോട് ഒന്നും അദ്ദേഹത്തിന്‍റെ വില്‍പത്രത്തില്‍ എഴുതിവെച്ചിട്ടില്ല. എന്തുചെയ്യണമെന്ന് ഞങ്ങളെ ഉപദേശിക്കാന്‍ ആരുമില്ല. ഞങ്ങള്‍ക്ക് വേണമെങ്കില്‍ ഞങ്ങളുടെ ഇഷ്ടംപോലെ കടലിലൊഴുക്കുകയോ അല്ലെങ്കില്‍ ഗംഗയില്‍ തന്നെ ഒഴുക്കുകയോ ചെയ്യാം. പക്ഷേ കൃത്യമായ നിർദേശം ഇല്ലാത്തിടത്തോളം ആ ചിതാഭസ്മം ഭദ്രമായി സൂക്ഷിക്കുക എന്നതാണ് ഞങ്ങള്‍ക്ക് ചെയ്യാവുന്നത്. അവിടെയൊരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അവരുടെ കൂടി അഭിപ്രായം സ്വരൂപിച്ച ശേഷം എന്തു ചെയ്യണമെന്ന് തീരുമാനിക്കാവുന്നതാണ്”.

പുതിയ സമിതി രൂപീകരിച്ചിട്ടുണ്ട്. അവരെങ്കിലും അവഗണനയ്ക്ക് അറുതി വരുത്തുമെന്നാണ് പ്രതീക്ഷ.
 


ഇന്ന് സുകുമാർ അഴീക്കോട് ഓർമ്മ ആയതിന്റെ പന്ത്രണ്ടാം വര്ഷം

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments