Wednesday, May 29, 2024
spot_img
HomeThrissur Newsനവീകരിച്ച ഷീ ഫിറ്റ്‌നസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു
spot_img

നവീകരിച്ച ഷീ ഫിറ്റ്‌നസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു

ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 7.5 ലക്ഷം രൂപയാണ് നവീകരണത്തിനായി അനുവദിച്ചത്.

മുരിയാട് ഗ്രാമപഞ്ചായത്തിന്റെ രണ്ടാം നൂറുദിന പരിപാടിയുടെ ഭാഗമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന്റെ സഹകരണത്തോടെ നവീകരിച്ച ആനന്ദപുരത്തെ ജീവധാര ഷീ ഫിറ്റ്‌നസ് സെന്റര്‍ നാടിന് സമര്‍പ്പിച്ചു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്‍ ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് 7.5 ലക്ഷം രൂപയാണ് നവീകരണത്തിനായി അനുവദിച്ചത്. കഴിഞ്ഞ വര്‍ഷമാണ് ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ വനിതാ ഫിറ്റ്‌നസ് സെന്റര്‍ ആരംഭിച്ചത്. 

മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ മുഖ്യതിഥിയായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് രതി ഗോപി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വിപിന്‍ വിനോദന്‍, ഷീന രാജന്‍, പഞ്ചായത്തംഗം നിജി വത്സന്‍, ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാര്‍ കെ.യു വിജയന്‍, ട്രെയ്‌നര്‍ സിന്ധു സാന്ദ്ര തുടങ്ങിയവര്‍ പങ്കെടുത്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments