Thursday, March 20, 2025
HomeWORLDനനഞ്ഞ് കുളിച്ച് സഹാറ: മരുഭൂമിയിൽ 50 വർഷത്തിനിടെ ആദ്യമായി മഴ, വെള്ളപ്പൊക്കം
spot_img

നനഞ്ഞ് കുളിച്ച് സഹാറ: മരുഭൂമിയിൽ 50 വർഷത്തിനിടെ ആദ്യമായി മഴ, വെള്ളപ്പൊക്കം

ലോകത്തെ ഏറ്റവും വരണ്ട പ്രദേശങ്ങളിലൊന്നായ സഹാറ മരുഭൂമിയിൽ കനത്ത പ്രളയം. അൻപത് വർഷത്തിനിടെ ആദ്യമായി പെയ്ത കനത്ത മഴയിൽ മരുഭൂമിയുടെ പല ഭാഗങ്ങളും വെള്ളത്തിനടിയിലായി.
മരുഭൂമിയിലെ ഇരിഖി തടാകത്തിൽ വെള്ളം നിറഞ്ഞു കവിഞ്ഞു.

അൻപത് വർഷത്തിനിടെ ഇതാദ്യമായാണ് മരുഭൂമിയിൽ ചെറിയ സമയത്തിനുള്ളിൽ ഇത്രയധികം അളവിൽ മഴ പെയ്യുന്നതെന്ന് കാലാവസ്ഥ വിദഗ്ധർ അറിയിച്ചു. അതേസമയം എക്സ്ട്രാ ട്രോപ്പിക്കൽ സ്റ്റോം എന്ന് വിശേഷിപ്പിക്കുന്ന ഈ പ്രതിഭാസം   കാലാവസ്ഥയിൽ ദീർഘകാല പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും ചില വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്.

മൊറോക്കോയുടെ തെക്ക്- കിഴക്കൻ മേഖലയിൽ വേനൽക്കാലത്ത് മഴ ലഭിക്കുന്ന പതിവില്ല. എന്നാൽ സെപ്തംബർ ശക്തമായ മഴയാണ് ഇവിടെ പെയ്തത്. രാജ്യത്ത് കഴിഞ്ഞ മാസം കനത്ത മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 18 പേർ മരിച്ചിരുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments