Monday, February 26, 2024
spot_imgspot_imgspot_imgspot_img
HomeCity Newsബുക്കർ മീഡിയയുടെ 'കവിതാസാഗരം' പുസ്‌തകം നാളെ പ്രകാശിതമാകുന്നു

ബുക്കർ മീഡിയയുടെ ‘കവിതാസാഗരം’ പുസ്‌തകം നാളെ പ്രകാശിതമാകുന്നു

ബുക്കർ മീഡിയ പബ്ലിക്കേഷന്റെ പുസ്‌തക പ്രകാശനം നാളെ തൃശൂർ പ്രസ് ക്ലബ്ബിൽ. എം .എൽ .എ പി ബാലചന്ദ്രൻ കവിതാസാഗരം പുസ്‌തകം പ്രകാശനം ചെയ്യും . രാവിലെ 10 .30 നു പ്രസ് ക്ലബ് ഹാളിൽ പുസ്‌തകത്തിന്റെ ആദ്യപ്രതി സിനിമാതാരം നന്ദകിഷോർ സ്വീകരിക്കും .

അൻപത്തിയൊന്നു കവികൾ അൻപത്തിയൊന്നു കവിതകൾ എന്ന ടാഗ് ലൈനിൽ പുറത്തിറങ്ങുന്ന കവിതാസാഗരം ബുക്കർ മീഡിയ പുറത്തിറക്കുന്ന മൂന്നാമത്തെ ആന്തോളജി ബുക്കും 160 മത് പുസ്‌തകവുമാണ് .
തൃശൂർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ബുക്കർ മീഡിയ ശ്രദ്ധേയങ്ങളായ നിരവധി പുസ്‌തകങ്ങൾ പുറത്തിറക്കിയിട്ടുണ്ട് .ശരൺകുമാർ ലിംബാളെയുടെ ദളിത് ബ്രാഹ്മണൻ ആദ്യമായി മലയാളത്തിൽ എത്തിച്ചത് ബുക്കർ മീഡിയ പബ്ലിക്കേഷൻ ആയിരുന്നു .
കവിത ഒരേ സമയം ആയുധവും പ്രതിരോധവുമാണ് .വാക്കുകൾക്കും വരികൾക്കുമിടയിലെ ചിട്ടവട്ടങ്ങൾക്കു അപ്പുറത്തേക്ക് സഞ്ചരിക്കുമ്പോൾ കവിത നമുക്ക് കവചവും സമാധാനവും ആകുന്നു .കടലുപോലെ ഉൾവലിയാനും ആർത്തിരമ്പാനും ഈ അൻപത്തിയൊന്നു കവിതകൾക്ക് നിഷ്പ്രയാസം കഴിയുന്നു.
സുഗതകുമാരി ടീച്ചറുടെ നവതിയോടനുബന്ധിച്ചു ടീച്ചറുടെ കവിതകളുടെ ആലാപനവും പ്രസ് ക്ലബ്ബിൽ സംഘടിപ്പിക്കുന്ന ചടങ്ങിൽ ഉണ്ടാകും .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments