Thursday, April 24, 2025
HomeKerala‘കാരവനില്‍ കയറിയതിന് കണ്ണുപൊട്ടുന്ന ചീത്ത കേട്ടു, വസ്ത്രം മാറിയത് തുണി മറച്ചുകെട്ടി’; ദുരനുഭവം തുറന്നുപറഞ്ഞ് സുരഭി...
spot_img

‘കാരവനില്‍ കയറിയതിന് കണ്ണുപൊട്ടുന്ന ചീത്ത കേട്ടു, വസ്ത്രം മാറിയത് തുണി മറച്ചുകെട്ടി’; ദുരനുഭവം തുറന്നുപറഞ്ഞ് സുരഭി ലക്ഷ്മി

സിനിമ മേഖലയിലെ തന്റെ ദുരിത അനുഭവങ്ങള്‍ തുറന്നുപറഞ്ഞ് നടി സുരഭി ലക്ഷ്മി. ആദ്യകാലങ്ങളില്‍ കാരവാന് സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ലെന്നും തുണി മറച്ചു കെട്ടിയാണ് വസ്ത്രം മാറിയതെന്നും താരം പറഞ്ഞു. ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സുരഭി മനസ് തുറന്നത്.

കാരവാന് ഉള്ളില്‍ എന്താണെന്ന് പോലും തനിക്കറിയില്ലായിരുന്നെന്നും ഒരിക്കല്‍ കാരവാനില്‍ കയറിയതിന് അതിന്റെ ഡ്രൈവര്‍ ചീത്ത പറഞ്ഞെന്നും താരം.കൂട്ടിച്ചേര്‍ത്തു. എ.സി റൂം തന്നിട്ടും അതിന്റെ റിമോട്ട് എടുത്ത് കൊണ്ടുപോയ സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നത് മുതല്‍ ഒരുപാട് ചര്‍ച്ചകള്‍ മലയാള സിനിമയുമായി ബന്ധപ്പെട്ട് ഉണ്ടാകുന്നത്. വളരെ പോസിറ്റീവായിട്ടാണ് ഇതിനെ നോക്കിക്കാണുന്നത്. സിനിമയെ സംബന്ധിച്ചിടത്തോളം ജോലി സ്ഥലം എന്ന് പറയുന്നത് ഓരോ ദിവസവും വ്യത്യസ്തമാണ്. ഓഫീസ് പോലെ ഒരിടമല്ല അത്. അതുകൊണ്ട് തന്നെ എല്ലാ തൊഴിലിടങ്ങളിലും നിയമങ്ങള്‍ കൊണ്ടുവരുന്നത് പോലെയല്ല സിനിമയില്‍.

2005 മുതല്‍ ചെറിയ വേഷങ്ങളിലൂടെ ഞാന്‍ സിനിമയിലുണ്ട്. പേരില്ലാത്ത ഒരുപാട് ചെറിയ വേഷങ്ങള്‍ സിനിമയില്‍ ചെയ്തിട്ടുണ്ട്. കാരവന്‍ സൗകര്യങ്ങള്‍ ഒന്നും അന്നില്ല. തുണി മറച്ചു കെട്ടിയൊക്കെയാണ് വസ്ത്രം മാറിയിരുന്നതൊക്കെ. ബാത്‌റൂമില്‍ പോകാന്‍ വൈകുന്നേരം വരെ കാത്തിരുന്ന സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. എ.സി മുറി തന്നിട്ടും അതിന്റെ റിമോട്ട് എടുത്തുകൊണ്ടുപോയ സന്ദര്‍ഭങ്ങള്‍ ഉള്‍പ്പെടെ ഉണ്ടായിട്ടുണ്ട്. കൃത്യമായി വണ്ടികള്‍ ഇല്ലാത്ത സന്ദര്‍ഭങ്ങളുമുണ്ടായിരുന്നു.

കാരവന്‍ വരുന്ന സമയത്ത് പോലും അതിന്റെ ഉള്ളില്‍ എന്താണെന്ന് അറിയില്ലായിരുന്നു. ഒരു തവണ ഷൂട്ടിനിടയില്‍ ഒരുപാട് മഴയൊക്കെ നനഞ്ഞപ്പോള്‍, കാരവാനില്‍ കയറേണ്ടി വന്നു. അന്ന് കാരവന്‍ ഡ്രൈവറില്‍ നിന്ന് കണ്ണ് പൊട്ടുന്ന ചീത്ത കേട്ടിട്ടുണ്ട്. കാരവന്‍ ഉപയോഗിക്കാന്‍ എന്നെങ്കിലും അവസരം കിട്ടുമെന്നാണ് അന്ന് ഓര്‍ത്തത്.

അസിസ്റ്റന്റ് ഡയറക്ടേഴ്‌സിനും ഒരുപാട് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാറുണ്ട്. അത്രയധികം ജോലികള്‍ ഉണ്ടായാലും കൃത്യമായി ശമ്പളം കിട്ടുന്നുണ്ടാവില്ല. അവസരം കൊടുത്തു എന്നതിന് ഔദാര്യം പോലെ അവരോട് പെരുമാറുന്നതായി തോന്നിയിട്ടുണ്ട്,’ സുരഭി ലക്ഷ്മി പറയുന്നു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments