Tuesday, April 22, 2025
HomeEntertainmentരജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം, നടൻ ആശുപത്രി വിട്ടു
spot_img

രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം, നടൻ ആശുപത്രി വിട്ടു

കടുത്ത വയറുവേദനയെ തുടർന്ന് ചെന്നൈ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച നടൻ രജനികാന്തിന്റെ ആരോഗ്യനില തൃപ്തികരം. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം നടൻ ആശുപത്രി വിട്ടു.

താരത്തിന്‍റെ രക്തധമനിയിലുണ്ടായ നീര്‍വീക്കമാണ് പെട്ടന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തിന് കാരണം. അപ്പോളോ ആശുപത്രിയിലെ കാത്ത് ലാബില്‍ നടന്ന ശസ്‌ത്രക്രിയയില്‍ നടന്റെ അടിവയറ്റിന് താഴെ സ്‌റ്റന്‍ഡ് സ്ഥാപിച്ചു. ഇന്‍റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്‌റ്റ് ഡോ. സായ് സതീഷിന് കീഴിലാണ് ചികിത്സ. തിങ്കളാഴ്ച അര്‍ധരാത്രിയോടെയാണ് രജനികാന്തിനെ ചെന്നൈ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന കൂലി എന്ന ആക്ഷൻ ചിത്രത്തിലാണ് രജനികാന്ത് ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്.താരത്തി ന്റെ ആരോഗ്യനില പൂർണമായി മെച്ചപ്പെട്ടാൽ തിരികെ സെറ്റിലെത്തി സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. സൺ പിക്ചേഴ്സ് നിർമിക്കുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, നാഗാർജുന, ശ്രുതി ഹാസൻ, സത്യരാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

ടിജെ ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന വേട്ടയ്യൻ ആണ് ഉടൻ പുറത്തിറങ്ങാനുള്ള രജനി ചിത്രം. ഒക്ടോബർ 10 ന് ചിത്രം തിയേറ്ററിലെത്തും. ചിത്രത്തിന്റെ ട്രെയ്‌ലർ നാളെ പുറത്തിറങ്ങും. ഫഹദ് ഫാസിൽ, റാണാ ദഗ്ഗുബാട്ടി, മഞ്ജു വാര്യര്‍, റിതിക സിങ്, ദുഷാരാ വിജയന്‍, തുടങ്ങി വന്‍ താരനിര ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മലയാള നടന്‍‌ സാബുമോനും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments