Tuesday, April 22, 2025
HomeBlogആക്രിയാണെന്ന് കരുതി വീട്ടിൽ സൂക്ഷിച്ചത് പിക്കാസോയുടെ 50 കോടി വിലയുള്ള പെയിൻ്റിംഗ്
spot_img

ആക്രിയാണെന്ന് കരുതി വീട്ടിൽ സൂക്ഷിച്ചത് പിക്കാസോയുടെ 50 കോടി വിലയുള്ള പെയിൻ്റിംഗ്

ലൂയിജി ലോ റോസ്സോ എന്ന ഇറ്റലിയിലെ ഒരു ആക്രി കച്ചവടക്കാരന്‍റെ കുടുംബം തങ്ങളുടെ വീട്ടിലെ പഴയൊരു പെയിൻ്റിംഗും അതിൻ്റെ വിലയും കേട്ട് ഞെട്ടി ഇരിക്കുകയാണ്. 1962 കാലഘട്ടത്തിലാണ് കഥ തുടങ്ങുന്നത്. ലൂയിജി ലോ റോസ്സോ പഴയ സാധനങ്ങൾ എടുക്കുന്നതിനിടെ ഒരു പഴയ ചിത്രം കണ്ടെത്തിയതാണ് തുടക്കം. അത് അദ്ദേഹം വീട്ടിലേക്ക് കൊണ്ടുവന്ന് വീട്ടിലെ സ്വീകരണ മുറിയുടെ ചുവരുകളിൽ തൂക്കിയിട്ടു. എന്നാൽ ഈ ചിത്രത്തിൻ്റെ പ്രാധാന്യം റോസ്സോയ്ക്ക് അറിയില്ലായിരുന്നു.

പെയിൻ്റിംഗുമായി വീട്ടിലെത്തിയ റോസ്സോയെ ഭാര്യ ഏറെ നിരാശപ്പെടുത്തി . പഴയ സാധനങ്ങൾ വീട്ടിൽ സൂക്ഷിക്കേണ്ട ആവശ്യം ഇല്ലെന്ന് ഭാര്യ പറഞ്ഞെങ്കിലും അതൊന്നും വകവെയ്ക്കാതെ അദ്ദേഹം അത് അവരുടെ കൊച്ചു വീട്ടിലെ ചുവരിൽ തന്നെ സൂക്ഷിച്ചു. പെയിൻ്റിംഗിൽ മുകളിൽ പിക്കാസോയുടെ ഒപ്പ് ഉണ്ടായിരുന്നു. എന്നാൽ പിക്കാസ്സോ ആരാണെന്ന് പോലും റോസ്സോയ്ക്കും ഭാര്യക്കും അറിയില്ലായിരുന്നു.

വർഷങ്ങൾക്കുശേഷം, റോസ്സോയുടെ മകൻ ആൻഡ്രിയ ആർട്ട് ഹിസ്റ്ററിയാണ് തങ്ങളുടെ വീട്ടിലെ ചുമരുകളിൽ സൂക്ഷിച്ചിരിക്കുന്ന ഈ ചിത്രത്തെ ആഴത്തിൽ ശ്രദ്ധിക്കാൻ തുടങ്ങിയത്. ആൻഡ്രിയ ആർട്ട് റോസ്സോയോട് ചിത്രത്തെ പറ്റി കൂടുതൽ ചോദിച്ചറിയാൻ തുടങ്ങി. അപ്പോഴാണ് ആൻഡ്രിയ ആർട്ട് ചിത്രത്തിലെ ഒപ്പ് ശ്രദ്ധിക്കുന്നതും. പിന്നീട് അതിനെ പറ്റി കൂടുതൽ അന്വേഷിക്കാൻ ആരംഭിച്ചു. പിതാവ് റോസ്സോ മരിച്ചതിനുശേഷവും, പെയിൻ്റിംഗിന് പിന്നിലെ കലാകാരനെ കണ്ടെത്താനുള്ള തൻ്റെ അന്വേഷണം ആൻഡ്രിയ ആർട്ട് തുടർന്നു.

തുടർന്ന് ആർട്ട് ഡിറ്റക്ടീവായ മൗറിസിയോ സെറാസിനി ഉൾപ്പെടെയുള്ള വിദഗ്ധരുടെ സംഘത്തോട് ചിത്രത്തെ പറ്റി കൂടുതൽ അന്വേഷിച്ചു. വർഷങ്ങളോളം നീണ്ട സങ്കീർണ്ണമായ അന്വേഷണങ്ങൾക്ക് ശേഷം ഗ്രാഫോളജിസ്റ്റും ആർക്കാഡിയ ഫൗണ്ടേഷൻ്റെ സയൻ്റിഫിക് കമ്മിറ്റി അംഗവുമായ സിൻസിയ അൽറ്റിയേരി ചിത്രത്തിലെ ഒപ്പ് പിക്കാസോയുടേതാണെന്ന് സ്ഥിരീകരിച്ചു. ചിത്രത്തിന് 6 മില്യൺ യൂറോ അതായത് ഇന്ത്യൻ രൂപ 50 കോടിയോളം വിലയുണ്ടെന്നും ഉറപ്പിച്ചു.

തങ്ങളുടെ വീട്ടിലേക്ക് എവിടെന്നോ വന്ന ഈ ഒരു ചിത്രത്തിന് ഇത്രമാത്രം വിലയുണ്ടെന്ന് ആൻഡ്രിയ ആർട്ട് അന്നാണ് തിരിച്ചറിഞ്ഞത്. പലപ്പോഴും അമ്മയ്ക്ക് ഇഷ്ടമില്ലാത്തതിനാൽ വീട്ടിൽ നിന്ന് ചിത്രം ഒഴിവാക്കാൻ പോലും ചിന്തിച്ചിട്ടുള്ള നിമിഷങ്ങൾ ഉണ്ടെന്നും ആൻഡ്രിയ ആർട്ട് പറഞ്ഞു. പിക്കാസോയുടെ യജമാനത്തിയും സുഹ്യത്തുമായിരുന്ന ഫ്രഞ്ച് ഫോട്ടോഗ്രാഫറും ചിത്രകാരിയുമായ ഡോറ മാറിൻ്റെ ചിത്രമാണ് ഇതെന്നാണ് കുടുംബം കരുത്തുന്നത്. നിലവിൽ മിലാനിൽ സൂക്ഷിച്ചിരിക്കുന്ന ചിത്രം പിക്കാസ്സോ ഫൗണ്ടേഷൻ്റെ ഔദ്യോഗിക അംഗീകാരത്തിനായി കാത്തിരിക്കുകയാണ്. 1930 – 1936 കാലഘട്ടത്തിനിടയിൽ വരച്ചിട്ടുള്ള ചിത്രമാണെന്നാണ് കരുതുന്നത്.

Related tags:

Latest Newspablo picaso

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments