ഒക്ടോബര്‍ 2 മുതല്‍ 17 വരെ നീണ്ടു നില്ക്കുന്ന മാലിന്യമുക്ത ക്യാമ്പയിനിന്റെ ഭാഗമായി മുരിയാട് ഗ്രാമ പഞ്ചായത്ത് പുല്ലൂര്‍ പൊതുമ്പു ചിറ പരിസരം വൃത്തിയാക്കുന്ന ജനകീയ ക്യാമ്പയിന് തുടക്കം കുറിച്ചു. എല്ബിഎസ്എച്ച്എസ്എസ് അവിട്ടത്തൂര്‍ സ്കൂളിലെ എന്‍എസ്എസ്, സ്കൗട്ട് ആന്‍ഡ് ഗൈഡ്സ് കുട്ടികളുടെ പങ്കാളിത്തത്തോടെ പൊതുമ്പു ചിറ പ്ലാസ്റ്റിക് വിമുക്തമാക്കുകയും ശുചിത്വ സന്ദേശം പ്രചരിപ്പിക്കുകയും ചെയ്യുക എന്ന പ്രാഥമിക ഘട്ടത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നത്.
പൊതുമ്പുചിറ ടേക്ക് എ ബ്രേക്കിന് സമീപത്ത് മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വ്വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് കെ.യു വിജയന് അധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് ലീഡര്‍മാരായ അര്ജുന് ആര്, ആദ്യ സി.ജി, ഗൈഡ്സ് ലീഡര്‍മാരായ കീര്‍ത്തന എ.എം, ഏബെല്‍ അരിക്കാട്ട് എന്നിവര്‍ ക്ലീനിങ്ങിനു നേതൃത്വം നല്കി. ശുചിത്വ സന്ദേശം എഴുതിയും പ്ലാസ്റ്റിക് കുപ്പികള്‍ ശേഖരിച്ചും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ വരും ദിവസങ്ങളിലും തുടരും.
സ്കൂള്‍ മാനേജര്‍ കൃഷ്ണന് നമ്പൂതിരി, പഞ്ചായത്ത് അംഗങ്ങളായ മണി സജയന്, നിഖിത അനൂപ്, സ്കൂള്‍ മാനേജ്മന്റ് അംഗമായ എ.സി സുരേഷ്, എന്‍എസ്എസ് കോര്‍ഡിനേറ്റര്‍ എസ്. സുധീര്‍, സ്കൗട്ട് കോര്‍ഡിനേറ്റര്‍ പി.എല്‍ ബിബി, പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി കെ.ബി ജോഷി, നിറവ് കോര്‍ഡിനേറ്റര്‍ മഞ്ജു വിശ്വനാഥ്, വി.ഇ.ഒ തനുജ കെ.എം, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ഡില്‍ജി എന്നിവര്‍ പങ്കെടുത്തു. ചടങ്ങിന് പഞ്ചായത്തംഗം സേവ്യര്‍ ആളൂക്കാരന്‍ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ജസിന്താ കെ.പി നന്ദിയും പറഞ്ഞു.