Tuesday, October 8, 2024
HomeThrissur Newsരണ്ട് കോടിയുടെ സ്വർണാഭരണ തട്ടിപ്പ്: മുഖ്യപ്രതി പിടിയിൽ
spot_img

രണ്ട് കോടിയുടെ സ്വർണാഭരണ തട്ടിപ്പ്: മുഖ്യപ്രതി പിടിയിൽ

ത്യശൂർ: ഒന്നര കോടിയിലധികം രൂപയുടെ സ്വർണാഭരണ തട്ടിപ്പ് നടത്തിയ കേസിലെ മുഖ്യ പ്രതിയെ മഹാ രാഷ്ട്രയിൽനിന്ന് തൃശൂർ സിറ്റി ക്രൈം ബ്രാഞ്ച് സംഘം പിടികൂടി. എറണാകുളം സ്വദേശിയിൽനിന്ന് ഹാൾ മാർക്ക് ചെയ്യിക്കാൻ വാങ്ങിയ 1.80 കോടിയിലധികം രൂപ വിലവരുന്ന 2255.440 ഗ്രാം സ്വർണാഭരണങ്ങൾ തട്ടിയെടുത്ത കേസിൽ തൃശൂർ നെല്ലങ്കര വൈലോപ്പിള്ളി നഗറിൽ ചക്രമാക്കിൽ വീട്ടിൽ താമസിക്കുന്ന മഹാരാഷ്ട്ര സാംഗ്ലി സ്വദേശി വിശ്വാസ് രാമചന്ദ്രൻ കദം (34) ആണ് പിടിയിലായത്.

ഏപ്രിലിലാണ് എറണാകുളം സ്വദേശി ഹാൾമാർക്ക് ചെയ്യിക്കാൻ പല തവണയായി 2255.440 ഗ്രാം സ്വർ ണാഭരണം നൽകിയത്. എന്നാൽ, ഹാൾമാർക്ക് ചെയ്‌ത ആഭരണങ്ങളോ പണമോ തിരിച്ചുനൽകാതെ വ ന്നപ്പോൾ ജൂണിൽ ത്യശൂർ ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ഏപ്രിലിനുശേഷം പ്രതി ഒളിവിലായിരുന്നു. ഈസ്റ്റ് സ്റ്റേഷൻ ഇൻസ്പെക്‌ടർ എം. സുജിത്തും തുടർന്ന് ഇൻസ്പെക്‌ടർ എം.ജെ. ജിജോയും നടത്തിയ അന്വേഷണം പിന്നീട് ത്യശൂർ സിറ്റി പൊലീസ് കമീഷണർ ആർ. ഇളങ്കോയുടെ നിർദേശപ്രകാരം സിറ്റി ക്രൈം ബ്രാഞ്ചിന് കൈമാറി. ക്രൈം ബ്രാഞ്ച് അന്വേഷണസംഘം സാംഗ്ലി ജില്ലയിലെത്തി മഹാരാഷ്ട്ര പൊ ലീസിന്റെ സഹായത്തോടെ പ്രതിയെ കണ്ടെത്തുകയായിരുന്നു. ക്രൈം ബ്രാഞ്ച് അസി. പൊലീസ് കമീഷ ണർ വൈ. നിസാമുദ്ദീൻ നേതൃത്വം നൽകിയ സംഘത്തിൽ സബ് ഇൻസ്പെക്‌ടർ വി.കെ. സന്തോഷ്, അ സി. സബ് ഇൻസ്പെക്ട‌ർ ജീവൻ, സീനിയർ സിവിൽ പൊലിസ് ഓഫിസർ ഗിരീഷ് എന്നിവരാണുണ്ടായിരു ന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments