മണലൂർ: ത്യക്കുന്നത്ത് മഹാവിഷ്‌ണു -മഹാദേവ ക്ഷേത്രത്തിൽ 3-ാം തവണയും മോഷണം. കഴിഞ്ഞ ദിവസം മഹാവിഷ്‌ണു ക്ഷേത്രത്തിനു പുറത്തുള്ള ഭണ്ഡാരം കുത്തിപ്പൊളിച്ചാണ് പണം കവർന്നത്. അന്തിക്കാട് പൊലീസ് അന്വേഷണം നടത്തി മഹാദേവക്ഷത്രത്തിൽ മേയ് 17ന് ഗണപതിയുടെ മുൻപിലെ ഭണ്ഡാരം കുത്തിപ്പൊളിച്ചിരുന്നു. ഓഗസ്‌റ്റ് 21ന് ദേവിക്ക് ചാർത്തുന്ന 2.5 ലക്ഷം രൂപ വിലവരുന്ന വെള്ളിഗോളകയും ക്ഷേത്രത്തിലെ ചെമ്പ് പാത്രങ്ങളും വിളക്കുകളും കിണറിൻ്റെ ഇരുമ്പ് മുടിയുമടക്കം കവർന്നിരുന്നു