പുള്ള്: കാർത്ത്യായനി ദേവിക്ഷേത്രത്തിൽ നിന്ന് അഞ്ചരപവനോളം തിരുവാഭരണങ്ങൾ കവർന്നു ക്ഷേത്രത്തിനുള്ളിൽ തിരുവുടയാടകൾ സൂക്ഷിക്കുന്ന അലമാരയിലെ ലോക്കറിലാണ് തിരുവാഭരണങ്ങൾ സൂക്ഷിച്ചിരുന്നത് അലമാരയും ഉള്ളിലെ ലോക്കറും കുത്തിപ്പൊളിച്ചാണ് മോഷണം തിങ്കളാഴ്ച ദേവിയെ അണിയിക്കാനുള്ള പട്ട് എടുക്കാൻ ഞായറാഴ്‌ച വൈകിട്ട് മേൽശാന്തി അലമാര തുറന്നപ്പോഴാണ് ലോക്കറിൽ നിന്ന് സ്വർണം മോഷണം പോയ വിവരം അറിഞ്ഞത്. പത്തായത്തിൻ്റെ ഒരു പാളി തുറന്ന നിലയിലാണ് അന്തിക്കാട് പൊലീസും വിരലടയാള വിദഗ്‌ധരും പരിശോധന നടത്തി