Thursday, October 10, 2024
HomeKeralaനടിയെ ആക്രമിച്ച കേസില്‍ രണ്ടാംഘട്ട വിചാരണ നടപടികള്‍ ആരംഭിച്ചു; ദിലീപ് ഉള്‍പ്പടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായി
spot_img

നടിയെ ആക്രമിച്ച കേസില്‍ രണ്ടാംഘട്ട വിചാരണ നടപടികള്‍ ആരംഭിച്ചു; ദിലീപ് ഉള്‍പ്പടെയുള്ള പ്രതികള്‍ കോടതിയില്‍ ഹാജരായി


നടിയെ ആക്രമിച്ച കേസില്‍ രണ്ടാംഘട്ട വിചാരണ നടപടികള്‍ ആരംഭിച്ചു. ദിലീപ് ഉള്‍പ്പടെയുള്ള പ്രതികള്‍ ഇന്ന് വിചാരണ കോടതിയില്‍ ഹാജരായി. കേസിലെ 13 പ്രതികളില്‍ 12 പേര്‍ ഹാജരായി. ആറാം പ്രതി ഹാജരായില്ല. വിചാരണയുടെ അവസാനഘട്ട നടപടികളാണ് പുരോഗമിക്കുന്നത്. കേസില്‍, ഇന്നത്തെ നടപടികള്‍ പൂര്‍ത്തിയായി. പ്രതികളുടെ വിസ്താരം നാളെയും തുടരും. നാളെ മുതല്‍ പ്രതികളുടെ വിശദമായ വിസ്താരം നടക്കും. ഇന്നത്തെ നടപടിക്ക് ശേഷം ദിലീപ് കോടതിയില്‍ നിന്ന് മടങ്ങി.

കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഏഴരവര്‍ഷത്തിനുശേഷം ജയിലില്‍ നിന്ന് പുറത്തിറങ്ങിയിരുന്നു. ഉപാധികളോടെയാണ് കോടതി പ്രതിക്ക് ജാമ്യം നല്‍കിയത്. സുപ്രീം കോടതിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിചാരണ കോടതി കേസില്‍ പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. ജയിലില്‍ ഫോണ്‍ ഉപയോഗിച്ചകേസിലും സുനിക്ക് ജാമ്യം ലഭിച്ചതോടെയാണ് സുനിയുടെ മോചനം സാധ്യമായത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments