Thursday, October 10, 2024
HomeKeralaസിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ പരിഹാരത്തിന് ഫെഫ്ക; പരാതി അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍
spot_img

സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ പരിഹാരത്തിന് ഫെഫ്ക; പരാതി അറിയിക്കാന്‍ ടോള്‍ ഫ്രീ നമ്പര്‍

കൊച്ചി: സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളില്‍ പരിഹാരത്തിന് ഫെഫ്ക സംഘടന. പരാതി നല്‍കാന്‍ ടോള്‍ ഫ്രീ നമ്പര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. 8590599946 എന്ന നമ്പറില്‍ പരാതികള്‍ അറയിക്കാം. ഇന്ന് വൈകീട്ട് നാല് മണിയോടെ നമ്പര്‍ ആക്ടീവ് ആകും.

ടോള്‍ ഫ്രീ നമ്പറില്‍ എസ്എംഎസ് ആയും വാട്‌സ്ആപ് ആയും പരാതികള്‍ നല്‍കാം. ഷൂട്ടിങ്- പോസ്റ്റ് പ്രൊഡക്ഷന്‍ രംഗത്തെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുമെന്ന് ഫെഫ്ക ഭാരവാഹികള്‍ അറിയിച്ചു.

സ്ത്രീകള്‍ മാത്രമാകും പരാതി പരിഹാര സെല്‍ കൈകാര്യം ചെയ്യുക. പരാതികള്‍ സ്വീകരിക്കുന്നതും പ്രാഥമിക വിലയിരുത്തല്‍ നടത്തുന്നതും സ്ത്രീകളായിരിക്കും. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ സിനിമാ മേഖലയില്‍ ഉയരുന്ന ലൈംഗികാതിക്രമ ആരോപണങ്ങള്‍ക്കിടെയാണ് ഫെഫ്കയുടെ ഇടപെടല്‍.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments