Monday, February 26, 2024
spot_imgspot_imgspot_imgspot_img
HomeAnnouncementsപ്രധാനമന്ത്രി നാളെ രാവിലെ ഗുരുവായൂരിൽ

പ്രധാനമന്ത്രി നാളെ രാവിലെ ഗുരുവായൂരിൽ

തൃശൂർ : പ്രധാനമന്ത്രി നരേന്ദ്രമോദി ബുധനാഴ്ച രാവിലെ ഏഴിന് ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ് ഹെലിപാഡിൽ എത്തും.രണ്ട് അകമ്പടി ഹെലികോപ്റ്ററുകൾ 20 മിനിറ്റ് മുൻപ് ഹെലിപാഡിൽ കവചമായി നിർത്തും.അതിന് മധ്യത്തിലാണ് പ്രധാനമന്ത്രിയുടെ ഹെലികോപ്റ്റർ ഇറങ്ങുക.തുടർന്ന് ജില്ലാ ഭരണകൂടവും ബി.ജെ.പി നേതാക്കളും സ്വീകരണം നൽകും.ബുധനാഴ്ച ഗുരുവായൂരിൽ രജിസ്റ്റർചെയ്തിട്ടുള്ളത് 80 വിവാഹങ്ങളാണ്.സുരേഷ് ഗോപിയുടെ മകളുടെ വിവാഹസമയത്ത് മറ്റ് മണ്ഡപങ്ങളിൽ താലികെട്ടുന്ന വധുവരന്മാരും കൂടെയുള്ളവരും കോവിഡ് പരിശോധന നടത്തിയതിന്റെ സർട്ടിഫിക്കറ്റ് കൈമാറണം .
പ്രധാനമന്ത്രിയുടെ സന്ദർശനസമയത്ത് ക്ഷേത്രത്തിനകത്ത് ഉദ്യോഗസഥരും പാരമ്പര്യപ്രവർത്തിക്കാരുമടക്കം 15 പേർക്ക് നിൽക്കാനേ അനുവാദമുള്ളൂ .ദേവസ്വം ഭരണസമിതി അംഗങ്ങൾക്ക് കൊടിമരത്തിനു സമീപം നിൽക്കാം.
തൃപ്രയാർ ക്ഷേത്രത്തിൽ തന്ത്രിയുൾപ്പെടെ അഞ്ചുപേർക്കേ അനുവാദമുണ്ടാകുവെന്നാണ് ദേവസ്വത്തെ അറിയിച്ചിരിക്കുന്നത് . സുരക്ഷാനടപടികൾക്കായി ൩൦൦൦ പോലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത് .

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -
Google search engine

Most Popular

Recent Comments