അനുരഞ്ജന ചർച്ച പരാജയപെട്ടതിനെ തുടർന്ന് തൃശൂർ ജില്ലയിലെ ഓട്ടുകമ്പനി തൊഴിലാളികൾ 25 മുതൽ പണിമുടക്കിലേക്ക് പുതുക്കാട് ജില്ലയിലെ ഓട്ടുകമ്പനി തൊഴിലാളികൾ സെപ്റ്റംബർ 25 മുതൽ പണിമുടക്കും. ബോണസ് നിശ്ചയിക്കുന്നതിനായി എറണാകുളം ഡെപ്യൂട്ടി ലേബർ കമ്മീഷണർ എം.വി. ഷീല വിളിച്ചു ചേർത്ത അനുരഞ്ജന ചർച്ച വീണ്ടും പരാജയപ്പെട്ടതോടെയാണ് പണിമുടക്ക് സമരം നടത്താൻ തൊഴിലാളി യൂണിയനുകൾ തീരുമാനിച്ചത്. ഇത്തവണ 15 ശതമാനം ബോണസ് മാത്രമേ നൽകാനാകൂ എന്ന തീരുമാനത്തിലാണ് വോട്ടു കമ്പനി ഉടമകൾ. തൊഴിലാളികളുടെ ബോണസ് നിരന്തരം വെട്ടി കുറയ്ക്കാനുള്ള ഉടമകളുടെ തീരുമാനം അംഗീകരിക്കാനാകില്ലെന്നും കഴിഞ്ഞവർഷം തീരുമാനിച്ച പതിനാറര ശതമാനം ബോണസ് തൊഴിലാളികൾക്ക് നൽകണമെന്നും യൂണിയനുകൾ ആവശ്യപ്പെട്ടു. ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ തർക്കം ലേബർ കമ്മീഷണർക്ക് വിടുമെന്ന് ഡെപ്യൂട്ടി ലേബർ കമ്മീഷണർ അറിയിച്ചു. തൊഴിലാളി യൂണിയനുകളെ പ്രതിനിധീകരിച്ച് എ.വി.ചന്ദ്രൻ, പി. ജി. മോഹനൻ, കെ. എം. അക്ബർ, പി.ഗോപിനാഥൻ, ടി.സി.മോഹനൻ, എന്നിവരും ഉടമകളെ പ്രതിനിധീകരിച്ച് സെൻട്രൽ കേരള ടൈൽ മാനുഫാക്ചറേഴ്സ് അസോസിയേഷൻ പ്രസിഡൻറ് ജോസ്. ജെ. ഞ്ഞളി ഭാരവാഹികളായ സി.പി. ചന്ദ്രൻ, വി.കെ. രവികുമാർ, ജോസ്, രാമചന്ദ്രൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.